03:46pm 08 September 2026
NEWS
മഹാഗുരുവിനൊരു കാണിക്ക ഭാഗ്യ സമ്മാന പദ്ധതി
03/06/2026  07:27 PM IST
nila
മഹാഗുരുവിനൊരു കാണിക്ക ഭാഗ്യ സമ്മാന പദ്ധതി

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 5695-ാം നമ്പർ ചെന്നിത്തല കിഴക്കേവഴി ഗുരുധർമ്മാനന്ദജി സ്മാരക ശാഖയിൽ 
മഹാഗുരുവിനൊരു കാണിക്ക ഭാഗ്യ സമ്മാന പദ്ധതിയിലൂടെ ഭൂമി സമ്പാദനത്തിന് വഴിയൊരുങ്ങി. ശാഖാ ഗുരുക്ഷേത്രത്തിനോട് ചേർന്നുള്ള 13 സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഇന്ന് നടക്കും. വസ്തു സമ്പാദനം ഉൾപ്പെടെയുള്ള വിവിധ കർമ്മ പദ്ധതികളുടെ ധനശേഖരണാർത്ഥം ആവിഷകരിച്ച 'മഹാഗുരുവിനൊരു കാണിക്ക' ഭാഗ്യ സമ്മാന പദ്ധതി വൻ വിജയമായിരുന്നുവെന്ന് ശാഖാ ഭാരവാഹികൾ പറഞ്ഞു. ഭാഗ്യ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ശാഖാ ഹാളിൽ നടന്നു. ഒന്നാം സമ്മാനമായ ഒരു ടൺ എ.സിക്ക്  ജിനുവും രണ്ടാം സമ്മാനമായ സോളാർ വാട്ടർ ഹീറ്ററിന് ലക്ഷ്മിയും മൂന്നാം സമ്മാനമായ സ്റ്റീൽ അലമാരയ്ക്ക് രവിയും നാലാം സമ്മാനമായ സൗണ്ട് ബാർ സിസ്റ്റത്തിന് ഷിബുവും അഞ്ചാം സമ്മാനമായ സ്റ്റീൽ കസേരയ്ക്ക് ഹരി നാരായണനും അർഹരായി. നറുക്കെടുപ്പിന് മുന്നോടിയായി നടന്ന സമ്മേളനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തി. 

ജോയിൻ കൺവീനർ പുഷ്പാ ശശികുമാർ, അഡ്.കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി.സൂരജ്,  
ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറിയുമായ വി.ബിനു  രാജ്, ഗ്രാമപഞ്ചായത്ത് അംഗം ബിനിജ, 
മേഖലാ ചെയർമാൻ കെ.വിശ്വനാഥൻ,  കൺവീനർ മോഹനൻ.പി, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ,  കൺവീനർ ലേഖാ വിജയകുമാർ, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ കെ.വി സുരേഷ്കുമാർ, വനിതാസംഘം മേഖലാ ചെയർപേഴ്സൺ വിജയശ്രീ,  വനിതാസംഘം യൂണിറ്റ് പ്രസിഡൻ്റ് സരസമ്മ, കൺവീനർ ബിന്ദുശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.  ശാഖാ സെക്രട്ടറി സദാനന്ദൻ സ്വാഗതവും ലേഖാ വിജയകുമാർ കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.